Main News
വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം;ദിവസങ്ങളോളം പട്ടിണിക്കിട്ടു

08/04/2019

മലപ്പുറം: വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം. കുട്ടിയുടെ മുത്തശ്ശിയാണ് മര്‍ദിച്ചതെന്നാണ് പരാതി. കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈല്‍‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രദേശവാസികളാണ് കുട്ടിയുടെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. കുട്ടിയെ പട്ടിണിക്കിട്ടുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ദിവസങ്ങളായി ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാല്‍ എല്ലുകള്‍ പൊന്തിയ നിലയിലായിരുന്നു.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയായിരുന്നു.
കുട്ടികളെ പിതാവ് ഉപേക്ഷിച്ച്‌ പോയതാണ്.
അമ്മയെയും നാല് കുട്ടികളെയും ചൈല്‍ഡ് ലൈന്‍റെ സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Share this post: