വന്നവഴി മറക്കരുതെന്ന് പ്രവാസികളോട് നൗഷാദ് ബാഖഫി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B4%E0%B4%BF-%E0%B4%AE%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AA%E0%B5%8D/">
Twitter

വന്നവഴി മറക്കരുതെന്ന് പ്രവാസികളോട് നൗഷാദ് ബാഖഫി

29/09/2017

മനാമ: ഗള്‍ഫിലെത്തി സാമ്പത്തികമായി മെച്ചപ്പെടുമ്പോഴേക്കും വന്ന വഴി മറന്ന് ജീവിക്കുന്നവരായി മാറരുതെന്നും മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നൗഷാദ് ബാഖവി പ്രവാസികളോടാഹ്വാനം ചെയ്തു.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹുദ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് ഇല്മ്1439 എന്ന ശീര്‍ഷകത്തില്‍ പാക്കിസ്ഥാന്‍ ക്ലബ്ബിലാരംഭിച്ച ദ്വിദിന മത പ്രഭാഷണ പരന്പരയുടെ രണ്ടാം ദിവസം ‘സ്വര്‍ഗീയ വീട് ‘ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങ് അന്‍സാര്‍ അന്‍വരി കൊല്ലം ഉദ്ഘാടനം ചെയ്തു. നൂറുദ്ധീന്‍ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. ശഹീര്‍ കാട്ടാബള്ളി, അശ്‌റഫ് അന്‍വരി, ഹംസ അന്‍വരിമോളൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ഹനീന്‍ ഖിറാഅത്ത് നടത്തി. മദ്‌റസാ വിദ്യാര്‍ത്ഥികളില്‍ നിന്നും സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഉപഹാര സമര്‍പ്പണവും നടന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ സാഗരം ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ബഹ്‌റൈന്‍ ചാപ്റ്റ രേഖാ സമര്‍പ്പണം സ്‌നേഹ സാഗരം കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഹാജി റിഫ ക്ക് നല്‍കി നൗഷാദ് ബാഖവി നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ മാടുല്‍ സ്വാഗതവും അമീര്‍ നന്തി നന്ദിയും പറഞ്ഞു.

 

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ