Main News
വയനാട്ടിൽ രാഹൂൽ ഗാന്ധിയെ നേരിടാൻ മൂന്ന് ഗാന്ധിമാർ കൂടി

08/04/2019

മലപ്പുറം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ നാല് ഗാന്ധിമാർ. യഥാർത്ഥ രാഹുൽ ഗാന്ധിക്ക് പുറമെ സ്വതന്ത്രരായി മത്സരിക്കുന്ന കെ.എം ശിവപ്രസാദ് ഗാന്ധി, കെ.യു രാഹുൽ ഗാന്ധി, രാഹുൽ ഗാന്ധി കെ (അഖില ഇന്ത്യ മക്കൾ ഘടകം ) എന്നിവരാണ് മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ട മണ്ഡലവും വയനാടാണ്, 23 എണ്ണം. ഇന്ന് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള അവസരമുള്ളത്. അതോടെ മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി ലിസ്റ്റാവും. ഇന്നുതന്നെ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കും.

Share this post: