Main News
വയനാട് മാത്രമല്ല, കേരളത്തില്‍ ഒരു പ്രദേശവും പാക്കിസ്ഥാനല്ല; തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയല്ലെന്ന് ലീഗ് പറയാത്തതെന്ത്…? കൊടിയേരി

11/04/2019

പാലക്കാട്: വയനാട് മാത്രമല്ല, കേരളത്തില്‍ ഒരു പ്രദേശവും പാക്കിസ്ഥാനല്ലന്ന് കൊടിയേരി ബോലകൃഷണൻ. ബിജെപി അധ്യക്ഷൻ അമിത്ഷായുടെ വയനാട് പാക്കിസ്ഥാനിലാണെന്ന പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷംതുപ്പുന്ന വര്‍ഗീയതയ്ക്ക് മുന്നില്‍ ഒന്നു പ്രതികരിക്കാന്‍ പോലും യുഡിഎഫിനോ, കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനോ കഴിയുന്നില്ല.വയനാട് പാക്കിസ്ഥാനാണെന്ന ആര്‍എസ്എസ് പ്രചാരണത്തിന് മുന്നില്‍ കോണ്‍ഗ്രസ് സ്തംഭിച്ചുനില്‍ക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസും അമിത്ഷായും മോദിയും യോഗി ആദിത്യനാഥും നടത്തന്ന വര്‍ഗീയ പരാമര്‍ശത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളം പാക്കിസ്ഥാനാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വയനാടിനെ പാക്കിസ്ഥാനാക്കുന്നത്.

വയനാട് മാത്രമല്ല, കേരളത്തില്‍ ഒരു പ്രദേശവും പാക്കിസ്ഥാനല്ല. വിഷംതുപ്പുന്ന വര്‍ഗീയതയ്ക്ക് മുന്നില്‍ ഒന്നു പ്രതികരിക്കാന്‍ പോലും യുഡിഎഫിനോ, കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനോ കഴിയുന്നില്ല.

ലീഗിന്റെ കൊടി പാക്കിസ്ഥാന്‍ കൊടിയെന്ന് പ്രചരിപ്പിച്ചിട്ടും തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയെന്ന് പറഞ്ഞിട്ടും ലീഗിന് പ്രതികരണമില്ല. തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയല്ലെന്ന് പറയാത്തതെന്താണെന്നും കോടിയേരി ചോദിച്ചു.

Share this post: