Main News
വളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം

10/03/2018

വളാഞ്ചേരി:വട്ടപ്പാറയിലെ തുടർച്ചയായ അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് വളാഞ്ചേരിയിൽ നടത്തുന്ന ഹർത്താൽ പൂർണ്ണം. വളാഞ്ചേരി മുൻസിപ്പാലിറ്റി അതിർത്തിയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ ആചരിക്കുന്നത്.
മുൻസിപ്പാലിറ്റി അതിർത്തിയിൽ വാഹനങ്ങളൊന്നും ഓടുന്നില്ല. ബസ്സുകൾ അതിർത്തിയിൽ ആളെ ഇറക്കി തിരിച്ച് പോകുകയാാണ്. ദീർഘ ദൂര ബസ്സുകളും മറ്റു വാഹനങ്ങളും വഴി തിരിച്ചു വിടുന്നുണ്ട്. കടകൾ അടഞ്ഞ് കിടിക്കുന്നു.
ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധവും പ്രകടനവും നടത്തി.കഴിഞ്ഞ ചൊവ്വാഴ്ച്ച വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞ് 2 സ്ത്രീകളടക്കം 3 പേർ അതിദാരുണമായി മരിച്ചിരുന്നു. ഈ അപകടത്തിന് ശേഷമാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുന്നത്.
അപകടങ്ങൾ നാൾക്ക് നാൾ വർദ്ധിക്കുമ്പോഴും പരിഹാരം കാണാത്ത അധികൃതരുടെ നിസ്സംഗതക്കെതിരെയും സുരക്ഷിത യാത്രക്ക് പരിഹാരമാവുന്ന കത്തിപ്പുര – മൂടൽ ബൈപ്പാസ് പൂർത്തിയാക്കാതെ തകർന്ന് കിടക്കുന്നതുമാണ് നാട്ടുകാരിൽ പ്രതിഷേധം ശക്തമാവാൻ കാരണം.

Share this post: