Main News
വള്ളുവനാട് തനിമ’ സാംസ്കാരിക മഹോത്സവത്തിന് ഇന്ന് തുടക്കം

12/04/2018

പെരിന്തൽമണ്ണ: സംസ്ഥാന സാംസ്കാരിക വകുപ്പിന്റേയും പെരിന്തൽമണ്ണ നഗരസഭയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പന്ത്രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ‘വള്ളുവനാട് തനിമ’ സാംസ്കാരിക മഹോത്സവത്തിന് അന്താരാഷ്ട ഫിലിം മേളയോടെ തുടക്കമായി. 14 വരെ നീളുന്ന മേളയിൽ വ്യത്യസ്ഥ ഭാഷകളിലെ പതിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പെരിന്തൽമണ്ണ സവിത തീയേറ്ററിലാണ് ഫിലിം മേള ഒരുക്കിയിരിക്കുന്നത്.

മഹോത്സവത്തോടനുബന്ധിച്ച് ബൈപ്പാസ് മൈതാനിയിൽ 127 സ്റ്റാളുകളിൽ പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്കാരിക സദസ്സും കലാപരിപാടികളും നടക്കും. മഹോത്സവത്തിന്റെ ഉദ്ഘാടനം 14ന് വൈകീട്ട് സ്പീക്കർ പി.ശ്രീരാമകൃഷണൻ നിർവ്വഹിക്കും

Share this post: