Main News
വാടാനപ്പള്ളിയിൽ ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

07/04/2018

വാടാനപ്പള്ളി: വാടാനപ്പള്ളിക്കടുത്ത് ഏഴാംകല്ലില്‍ ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം മൈലപ്പുറം സ്വദേശി കറുത്തേടത്ത് വീട്ടില്‍ അജ്മല്‍ (26) ആണ് മരിച്ചത്. മൈലപ്പുറം സ്വദേശി ചെറുതോടി വീട്ടില്‍ മുഹമ്മദ് ഹുവൈസ്(24)ന് നിസാര പരിക്കേറ്റു. വിദേശത്ത് പോകാന്‍ വിമാന ടിക്കറ്റ് വാങ്ങാന്‍ മലപ്പുറത്ത് നിന്നും നാട്ടികയിലേക്ക് പോവുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലേക്ക് തെറിച്ച് വീണ അജ്മലിന്റെ ദേഹത്ത് കൂടി സ്വകാര്യ കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന വീണമോള്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Share this post: