Main News
വാളയാര്‍ പീഢനം : സിബിഐ അന്വേഷിക്കണം -ആര്‍ എസ് പി

മലപ്പുറം :വാളയര്‍ ബാലികുരുതി മറയ്ക്കാന്‍ മാവോയിസ്റ്റ് വേട്ട നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എസ് സനല്‍കുമാര്‍. സിപിഎംകാരെ പരീക്ഷാ തട്ടിപ്പിനും പി എസ് സി കോപ്പിയടിക്കും മാവോയിസ്റ്റ് നേതാക്കളുടെ ട്രെയിനിംഗ് സെന്ററാക്കി മാറ്റുന്ന ഭരണകൂട ഭീകരതക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് പി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് പിക്കറ്റിംഗ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാടാമ്പുഴ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വെന്നിയൂര്‍ മുഹമ്മദ് കുട്ടി, ആര്‍ വൈ എഫ് ജില്ലാ സെക്രട്ടരി അഡ്വ. രാജേന്ദ്രന്‍ കാവുങ്ങല്‍, ഇസ്ഹാഖ് കൊളത്തൂര്‍, മുഹമ്മദ് റിയാസ് കരുവാരക്കുണ്ട, അലി കാച്ചടി, സെയ്ത് കൊളത്തൂര്‍, റംഷീദ് വെന്നിയൂര്‍, അഡ്വ.എ.കെ. ഷിബു, അനസ് കാച്ചടി, കുഞ്ഞിമൊയ്തീന്‍ മൂന്നിയൂര്‍, മുഹമ്മദ് ഹാജി, വാസുദേവന്‍ വെന്നിയൂര്‍ , അബ്ദുല്‍ ഖാദര്‍ പുന്നക്കാടന്‍, സൈഫുദ്ദീന്‍ വള്ളിക്കുന്ന്  എന്നിവര്‍ സംസാരിച്ചു.

Share this post: