Main News
വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതക കേസ് സി.ബി.ഐക്ക് വിടുക – പാണക്കാട് സയ്യിദ് മുഈനലി ശിഹാബ്തങ്ങള്‍

മലപ്പുറം. വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതക കേസ് ഉടന്‍ സി.ബി.ഐക്ക് വിട്ട് പുനരന്വേഷണം നടത്തണമെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. നവംബര്‍ 14 ശിശുദിനത്തില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അഭ്യന്തര വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന സമര പന്തത്തിന്റെ പ്രചരണാര്‍ത്ഥം മുസ്്‌ലിം ലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സി.പി സാദിഖലി അധ്യക്ഷത വഹിച്ച സമര സംഗമത്തില്‍ മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് മണ്ണിശ്ശേരി, സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി, മന്നയില്‍ അബൂബക്കര്‍, പി.കെ ബാവ, പി.കെ സക്കീര്‍ ഹുസൈന്‍, പി.കെ ഹക്കീം, അഷ്‌റഫ് പാറച്ചോടന്‍, കെ.കെ ഹക്കീം, ഷാഫി കാടേങ്ങല്‍, സുഹൈല്‍ പറമ്പന്‍, സി.കെ അബ്ദുറഹ്മാന്‍, റസാക്ക് വാളന്‍, എസ് .വാജിദ്, സജീര്‍ കളപ്പാടന്‍, സാലി മാടമ്പി, റസാക്ക് കാരാത്തോട്, എന്‍. മുസ്തഫ, നൗഫല്‍ കാട്ടുങ്ങല്‍, ഷബീബ് കുന്നുമ്മല്‍, മുനീര്‍ വീ.ടി, ഫെബിന്‍ കളപ്പാടന്‍ പ്രസംഗിച്ചു.

Share this post: