Main News
വികസന കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരുമെന്ന് കെഎന്‍എ ഖാദര്‍

28/09/2017

വേങ്ങര: വികസന കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. ആരോഗ്യ രംഗത്തും, അടിസ്ഥാന സൗകര്യ രംഗത്തും വേങ്ങര ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥി ഇന്നലെ പര്യടനം നടത്തിയത്. വേങ്ങര സ്‌കൂളില്‍ പിടിഎ യുടെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖത്തോടെയാണ് സ്ഥാനാര്‍ഥിയുടെ പര്യാടനത്തിന് തുടക്കമായ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ എം.എല്‍.എ പി.കെ കുഞ്ഞാലികുട്ടി എം.പി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യമാരംഭിച്ചത്. പി.കെ കുഞ്ഞാലികുട്ടി നടപ്പിലാക്കിയ പോലെ വികസനങ്ങള്‍ സ്‌കൂളിന് നല്‍കാന്‍ വിജയിച്ചു വരുന്നവര്‍ക്കാവുമോ. സ്‌കൂളിന് പുതിയ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുമോ, പി.കെ കുഞ്ഞാലികുട്ടിയുടെ കുടുംബ ട്രസ്റ്റ് അനുദിച്ച ഒരു ബസ് മാത്രമാണ് മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ കലാലയത്തില്‍ ഉള്ളത്. ഇവിടേക്ക് പുതിയ ബസുകള്‍ അനുവദിക്കുമോ, അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ട് വേങ്ങര സ്വപ്‌നമാണ്. അത് യാഥാര്‍ത്ഥ്യമാക്കുമോ, പുതിയ ഓഡിറ്റോറിയം സ്‌കൂളിനായി അനുവദിക്കുമോ തുടങ്ങി ഓട്ടനവധി ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികളെത്തി.

Share this post: