Main News
വിപണി കീഴടക്കാൻ ഖാദിയുടെ പര്‍ദ്ദകളും സഖാവ് ഷർട്ടും

04/08/2018

മലപ്പുറം: ഓണംബക്രീദ് ഖാദിമേളക്ക് ജില്ലയില്‍ തുടക്കമായി. ഓഗസ്റ്റ് 21 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി കെടി ജലീല്‍മലപ്പുറത്ത് നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് മേളയില്‍ ലഭിക്കും. ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി വാഗണ്‍ ആര്‍ കാറും രണ്ടാം സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണനാണയവും മൂന്നാം സമ്മാനമായി രണ്ട് പേര്‍ക്ക് ഒരു പവന്‍ സ്വര്‍ണവും നല്‍കും. ഖാദിയില്‍ നിര്‍മിച്ച പര്‍ദകള്‍ മേളയില്‍ ലഭിക്കും. ഖാദി ബോര്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ ‘ സഖാവ് ‘ ഷര്‍ട്ടാണ് മേളയുടെ പ്രധാന ആകർഷണം

Share this post: