11/06/2019
അങ്ങാടിപ്പുറം:വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീകൊളുത്തി നശിപ്പിച്ച കേസിലെ പ്രതി പാലക്കാട് മലമ്പുഴ സ്വദേശിയായ രാമചന്ദ്രന്(36) മങ്കട പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ക്കാട് സ്വദേശിയായ കാടൻ തൊടി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് കത്തിച്ചത്. നൗഷാദിനോടുള്ള പ്രതിയുടെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. രാമചന്ദ്രന്മറ്റൊരു കേസിൽ പ്രതിയായിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം, തന്നെ കേസില്‍ ഉള്‍പ്പെടുത്തിയുള്ള വിരോധം വെച്ച് , പരാതിക്കാരന്റെ വീട്ടില്‍ മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ പെട്രോളൊഴിച്ച് കത്തിക്കുകയാണ് ഉണ്ടായത്.
പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ഫോണ്‍ പരിശോധിച്ചും മറ്റു നടത്തിയ അന്വേഷണത്തില്‍ നിന്നും പ്രതി 04.6.19 തീയതി രാത്രി രാത്രി 11 മണിക്ക് ശേഷം പാലക്കാട് നിന്നും തന്റെ ബൈക്കില്‍ വന്ന് പരാതിക്കാരന്റെ വീടിന്റെ സമീപത്ത് ഒഴിഞ്ഞ സ്ഥലത്ത് ബൈക്ക് നിര്‍ത്തി അതില്‍ നിന്നും പെട്രോള്‍ ഊറ്റി കുപ്പിയിലാക്കി റോഡില്‍ ആളുകള്‍ ഒഴിയാന്‍ കാത്തിരുന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കൂടി വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പെട്രോളൊഴിച്ച് തീപ്പെട്ടി കൊണ്ട്കത്തിച്ച ശേഷം ബൈക്ക് എടുത്ത് രക്ഷപ്പെടുകയാണുണ്ടായത് . തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ തന്ത്രപൂര്‍വ്വം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.