02-Jun-2017
മലപ്പുറം : 20 വര്‍ഷത്തെ സേവനത്തിനു ശേഷം ജില്ലാ പ്ലാനിങ് ഓഫീസില്‍ നിന്നും വിരമിച്ച അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ സി. ശ്രീദേവി, റിസര്‍ച്ച് ഓഫീസര്‍ എം.പി സത്യാനന്ദന് എന്നിവര്‍ കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ട് വിരമിക്കല്‍ ചടങ്ങ് മാതൃകയാക്കി. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ചുക്കാന്‍ പിടിച്ചിരുന്ന ജീവനക്കാരായിരുന്നു ഇരുവരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. ജയപാല്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന് എന്നിവര്‍ സംബന്ധിച്ചു.