Main News
വെസ്റ്റ് നൈൽ; കേന്ദ്ര സംഘം പരിശോധന നടത്തി

14/03/2019

മലപ്പുറം:വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സംഘം എ ആര്‍ നഗറില്‍ പരിശോധിച്ചു. രാവിലെ മലപ്പുറത്തെത്തിയ സംഘം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയതിന് ശേഷം രോഗം ബാധിച്ച കുട്ടിയെ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ വീട്ടിലും പരിസരത്തും സന്ദര്‍ശിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു. കുട്ടിയുടെ മാതാവിന്റെ വീട്ടിലും സംഘം സന്ദര്‍ശനം നടത്തി.
വീടും പരിസരവും സന്ദര്‍ശിക്കുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നുമാണ് രോഗം പടരുന്നതിനെന്നതിനാല്‍ പക്ഷികളില്‍ നിന്നും വളര്‍ത്ത് മൃഗങ്ങളില്‍ നിന്നുമാണ് സാംപിളുകള്‍ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം കേന്ദ്ര സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രം തലവന്‍ ഡോ. രുചി ജയ്ന്‍, എന്റമോളജിസ്റ്റ് ഡോ. ഇ രാജേന്ദ്രന്‍, ഡോ. രഘു എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. ഡോ. ബിനോയ് വാസു, ഡോ. സുനീത് കൗര്‍ എന്നിവര്‍ നാളെ സന്ദര്‍ശനം നടത്തുന്നുണ്ട്.

Share this post: