Main News
വേങ്ങരയില്‍ പച്ചലഡു ഒരുക്കിവെക്കാന്‍ കെ എന്‍ എ ഖാദറിന്റെ നിര്‍ദ്ദേശം

13/10/2017

വേങ്ങര: 15ന് ഫലം വരുമ്പോള്‍ വിതരണം ചെയ്യാന്‍ പച്ചലഡു ഒരുക്കിവെക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിന്റെ നിര്‍ദ്ദേശം. അതേസമയം ബൂത്തുകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകളനുസരിച്ച് വേങ്ങരയില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം നാല്‍പതിനായിരത്തിന് മുകളിലാകുമെന്ന് വേങ്ങരയിലെ മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ വേങ്ങരയില്‍ ഇടതുമുന്നണിക്ക് വേങ്ങരയില്‍ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇടതുക്യാമ്പ്. പ്രതീക്ഷിച്ച വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തിട്ടുള്ളതിനാല്‍ വേങ്ങരയില്‍ മുമ്പെങ്ങുമില്ലാത്തവിധം ഇടതുമുന്നണിക്ക മുന്നേറ്റമുണ്ടാകുമെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കി

Share this post: