വേങ്ങര ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%81%E0%B4%82/">
Twitter

വേങ്ങര ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

11/10/2017

വേങ്ങര: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. 87750 പുരുഷന്‍മാരും 82259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ മൂന്ന് സര്‍വീസ് വോട്ടും ഉള്‍പ്പെടും. 90 സ്ഥലങ്ങളിലായി 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ 17 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 48 സ്ഥലങ്ങളില്‍ ഒരു പോളിങ് ബൂത്തും 28 സ്ഥലങ്ങളില്‍ രണ്ട് പോളിങ് ബൂത്തുകളും 12 ഇടങ്ങളില്‍ മൂന്ന് പോളിങ് ബൂത്തുകളും രണ്ട് സ്ഥലങ്ങളില്‍ നാല് പോളിങ് ബൂത്തുകളുമാണുള്ളത്. അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളും അഞ്ച് വനിതാ പോളിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വൈകീട്ട്് ആറ് മണിക്ക് ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.
എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കു്ന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഇതുമൂലം ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യത്തില്‍ വോട്ടര്‍ക്ക് വ്യക്തത ലഭിക്കും. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം. ക്രമനമ്പര്‍ എന്നിവ ഏഴ് സെക്കന്റ് നേരം സ്‌ക്രീനില്‍ തെളിഞ്ഞുകാണും. എല്ലാ ബൂത്തുകളിലും വീല്‍ ചെയറും റാമ്പും ഒരുക്കിയിട്ടുണ്ട് എന്നതും ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.
10 പ്രശ്‌നബാധിത ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം ഇന്നലെ തിരൂരങ്ങടി പിഎസ്എംഒ കോളജില്‍ നടന്നു. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തില്‍ ചുമലലയുള്ള ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കണം. ഒക്‌ടോബര്‍ 15 ന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍

നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറു പേരാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനായി ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രംഗത്തുണ്ട്.

 

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ