education
വൈദ്യം -എഴുത്തും വായനയും; സെമിനാർ തുടങ്ങി

05/03/2018

കോട്ടക്കൽ: വൈദ്യവും സാഹിത്യവും തമ്മിലുള്ള പാരസ്പര്യത്തെ കേന്ദ്ര പ്രമേയമാക്കി വൈദ്യത്തിലെ സാഹിത്യത്തേയും സാഹിത്യത്തിലെ വൈദ്യ ഗ്രന്ഥങ്ങളുടെ ശാസ്ത്രാനുബന്ധ വായനകളെയും അവതരിപ്പിക്കുന്ന ത്രിദിന സെമിനാറിന് തുടക്കമായി. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് കോട്ടക്കൽ ആയുർവ്വേദ കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സെമിനാർ സഘടിപ്പിക്കുന്നത്‌. വൈദ്യം,വ്യാപനം,വ്യാപാരം- നവമാധ്യമങ്ങളിൽ എന്ന വിഷയത്തിലെ പൊതുചർച്ചയോടെയായിരുന്നു തുടക്കം.

ആറിന് രാവിലെ ഒമ്പതിന് ചലചിത്ര നടൻ വി.കെ ശ്രീരാമനാണ് സെമിനാർ ഉദ്ഘാടനം ചെയ്യുക. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനൻ, ഡോ.കെ.ജി പൗസോസ്, ഡോ.എം.ആർ രാഘവവാരിയർ, പി.കെ രാജശേഖരൻ, ഡോ.ഖദീജ മുംതാസ്, കേശവൻ വെളുത്താട്ട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും

Share this post: