Top Stories
വോട്ടെണ്ണൽ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
April 30, 2021

30/04/2021
മലപ്പുറം:ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ  കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ജീവനക്കാരും കൗണ്ടിങ് ഏജന്റുമാരും മാധ്യമപ്രവര്‍ത്തകരും മാത്രമേ കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഉണ്ടാകൂ.  തെര്‍മല്‍ സ്‌കാനിങിന് ശേഷം മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ളവരെ ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത്  10 ശതമാനം കൂടുതല്‍ കൗണ്ടിങ് ഏജന്റുമാരെ അനുവദിച്ചിട്ടുണ്ട്. കൗണ്ടിങ് ഹാളുകള്‍ അണുവിമുക്തമാക്കും. മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജമാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. കൗണ്ടിങ് കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇലക്ഷന്‍
കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ച് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. കൗണ്ടിങിനെത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.   കൗണ്ടിങ് ഹാളിന് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ല.  ഹാളിനുള്ളില്‍ സി.സി.ടി.വി, ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇ.വി.എം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും  വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടേബിളുകള്‍ ഒരുക്കിയിട്ടുള്ളത് മങ്കട, മലപ്പുറം മണ്ഡലത്തിലും ഏറ്റവും കുറവ്  തിരൂരങ്ങാടി, താനൂര്‍ മണ്ഡലത്തിലുമാണ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് എണ്ണുന്നത്. നാല് ഹാളുകളിലായി 54 ടേബിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

കൊണ്ടോട്ടി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. 307 പോളിങ് സ്റ്റേഷനിലെ വോട്ടുകളാണ് എണ്ണുന്നത്. അഞ്ച്് ഹാളുകളിലായി 64 ടേബിളുകാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഏഴ് ടേബിളും  ഇ.വി.എം മെഷീനിലെ വോട്ടുകളെണ്ണുന്നതിന് 56 ടേബിളുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജില്‍ നടക്കും. ഏറനാട് മണ്ഡലത്തില്‍ 261 പോളിങ് സ്റ്റേഷനിലെ വോട്ടുകളാണ് എണ്ണുന്നത്. അഞ്ച് കൗണ്ടിങ് ഹാളുകളിലായി 30 ടേബിളുകാണ് ഒരുക്കിയിട്ടുള്ളത്. എട്ട് പോസ്റ്റല്‍ കൗണ്ടിങ് ടേബിളുകളും 21 ഇ.വി.എം കൗണ്ടിങ് ടേബിളുകളുമാണുള്ളത്.

മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണുന്നതിനായി എട്ട് ഹാളുകളിലായി 62 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 304 പോളിങ് സ്റ്റേഷനുകളുടെ വോട്ടുകളാണ് എണ്ണുന്നത്.   പോസ്റ്റല്‍ വോട്ടെണ്ണുന്നതിനായി അഞ്ച് ടേബിളുകളും ഇ.വി.എം മെഷീനിലെ വോട്ടെണ്ണുന്നതിന് 56 ടേബിളുകളുമാണ് ഒരുക്കിയിട്ടുള്ളത്.

നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നടക്കും. നിലമ്പൂരില്‍ 332 പോളിങ് സ്റ്റേഷനുകളും വണ്ടൂരില്‍ 336മാണുള്ളത്. നിലമ്പൂരിലെ വോട്ടെണ്ണുന്നതിനായി നാല് ഹാളുകളിലായി 29 ടേബിളുകളും വണ്ടൂരിലേത് നാല് ഹാളുകളിലായി 28 ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെ പോസ്റ്റല്‍ ബാലറ്റെണ്ണുന്നതിന് എട്ട് ടേബിളും വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിന് 20 ടേബിളുമാണുള്ളത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസില്‍ നടക്കും. 315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആറ് കൗണ്ടിങ് ഹാളുകളിലായി 63 ടേബിളാണ് സജ്ജമാക്കിയിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റിന് ആറും വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിന് 56 ടേബിളുമാണുള്ളത്.

 മങ്കട മണ്ഡലത്തിലെ വോട്ടെണ്ണല്‍ പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ നടക്കും. 331 പോളിങ് സ്റ്റേഷനുകളാണുള്ളത്. എട്ട് വോട്ടിങ് ഹാളുകളില്‍ 65 ടേബിളുകളാണ് വോട്ടെണ്ണിലിനായുള്ളത്.  പോസ്റ്റല്‍ ബാലറ്റിന് എട്ട് ടേബിളുകളും വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നതിന് 56 ടേബിളുകളുമാണുള്ളത്.

മലപ്പുറം മണ്ഡലം വോട്ടെണ്ണല്‍ മലപ്പുറം എം.എസ്.പി എച്ച്.എസ്.എസില്‍ ഒരുക്കിയ അഞ്ച് ഹാളില്‍ നടക്കും. 309 പോളിങ് സ്റ്റേഷനിലെ വോട്ടാണ് എണ്ണുന്നത്.  കേന്ദ്രത്തിലെ 65 ടേബിളുകളില്‍ 56 ടേബിളുകളില്‍ വോട്ടിങ് മെഷീനിലെ വോട്ടുകളും എട്ട് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും.

വേങ്ങര മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലും നടക്കും. വേങ്ങരയില്‍ 279 പോളിങ് സ്റ്റേഷനുകളും വള്ളിക്കുന്ന് 298 മാണുള്ളത്. വേങ്ങരയില്‍ ആറ് ഹാളുകളിലായി 62 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റ് അഞ്ച് ടേബിളുകളിലും ഇ.വി.എം വോട്ട് 56 ടേബിളുകളിലും എണ്ണും. വള്ളിക്കുന്ന് അഞ്ച് ഹാളുകളില്‍ 51 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് എട്ട് ടേബിളുകളും ഇ.വി.എം വോട്ടെണ്ണുന്നതിന് 42 ടേബിളുകളുമാണുള്ളത്.

തിരൂരങ്ങാടി മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളജിലാണ് നടക്കുന്നത്. 299 പോളിങ് സ്റ്റേഷുകളിലെ വോട്ടുകളാണ് എണ്ണുന്നത്. നാല് ഹാളുകളില്‍ 26 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണുന്നതിന് നാല് ടേബിളുകളും വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നതിന് 21 ടേബിളുകളുമാണ് ഒരുക്കിയിട്ടുള്ളത്.

താനൂര്‍, തിരൂര്‍ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കില്‍ നടക്കും.  താനൂരില്‍ 280 പോളിങ് സ്റ്റേഷനുകളും തിരൂരില്‍ 327 മാണുള്ളത്. താനൂരില്‍ ആറ് കൗണ്ടിങ് ഹാളുകളിലായി 26 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന്  20 ടേബിളുകളുമാണുള്ളത്.

തിരൂരില്‍ ഒരുക്കിയ നാല് ഹാളുകളിലെ  29 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടിന് 21 ടേബിളുകളുമാണുള്ളത്. കോട്ടക്കല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിരൂര്‍ ജി.ബി.എച്ച്.എസ്.എസിലും തവനൂര്‍ മണ്ഡലം കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും പൊന്നാനി മണ്ഡലം പൊന്നാനി എ.വി.എച്ച്.എസ്.എസിലും നടക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍ 314 പോളിങ് സ്റ്റേഷനുകളും തവനൂരില്‍ 292 ഉം പൊന്നാനിയില്‍ 291 മാണുള്ളത്. കോട്ടക്കല്‍ മണ്ഡലത്തില്‍ നാല് ഹാളുകളിലായി 29 ടേബിളുകളും തവനൂരില്‍ എട്ട് ഹാളുകളിലായി 30 ടേബിളുകളും പൊന്നാനി ആറ് ഹാളുകളിലായി 29 ടേബിളുകളുമാണുള്ളത്.  കോട്ടക്കല്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഏഴ് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന് 21 ടേബിളുകളുമാണുള്ളത്. തവനൂര്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റെണ്ണുന്നതിന് ആറ് ടേബിളുകളും ഇ.വി.എം വോട്ടെണ്ണുന്നതിന്  23 ടേബിളുമാണുള്ളത്. പൊന്നാനി മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റെണ്ണുന്നതിന് ആറ് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന് 29 ടേബിളുകളുമാണുള്ളത്.

മലപ്പുറം ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ക്ലിക്ക് ചെയ്യു👇🏼
https://chat.whatsapp.com/GQjY1OoPj9uAuaX3KU0T2P

Share this post: