Top Stories
വ്യോമസേനാ മോധാവി തേജസില്‍ പരീക്ഷണ പറക്കല്‍ നടത്തി
May 18, 2016

18, May 2016
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധ വിമാനമായ തേജസില്‍ വ്യോമസേനാ മോധാവി എയര്‍ ചീഫ്‌മാര്‍ഷല്‍ അരൂപ്‌ രാഹ ഇന്ന്‌ (may 17 )പരീക്ഷണ പറക്കല്‍ നടത്തി. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ വിമാനത്താവളത്തില്‍ വച്ചാണ്‌ വ്യോമസേനാ മേധാവി തേജസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തത്‌. ഇതാദ്യമായിട്ടാണ്‌ ഒരു വ്യോമസേനാ മോധാവി തേജസില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്‌.

തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ്സിന്റെ ആദ്യ സ്‌ക്വാഡ്രന്‍ 2016 ജൂലൈ ഒന്നിന്‌ എച്ച്‌.എ.എല്‍. ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ കൈമാറും.80 അത്യാധുനിക തേജസ്സ്‌ വിമാനങ്ങള്‍ക്ക്‌ കൂടി വ്യോമസേന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌.

Share this post: