Main News
വർഗീയവാദികളുടെ ചെരുപ്പ്മാലകൾ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാര പത്രങ്ങളെന്ന് കെ.ടി ജലീൽ

12/06/2018

മലപ്പുറം: വർഗീയ വാദികൾക്കെതിരെ ആഞ്ഞടിച്ച് കെ.ടി ജലീൽ വീണ്ടും രംഗത്ത്. മന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല അണീച്ച് എസ്.ഡി.പി.ഐ നടത്തിയ പ്രകടനത്തെ തുടർന്നാണ് മന്ത്രിയുടെ ഫെയ്സ് ബുക്ക് പ്രതികരണം. വർഗീയ വാദികജ്യ ടെ വെടിയുണ്ടകളും ചെരുപ്പ്മാലകളും ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാര പത്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഒന്നല്ല ആയിരംതവണ കോലം കത്തിച്ചാലും വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച്‌പോലും പിറകോട്ടടിപ്പിക്കാൻ ഇവർക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വർഗീയവാദികളുടെ എതിർപ്പ് എന്നും എനിക്കാവേശമേ തന്നിട്ടുള്ളു . മതഭ്രാന്തൻമാരുടെ പ്രകീർത്തനങ്ങെളെയാണ് ഭയപ്പെടേണ്ടത് . അവരുടെ വെടിയുണ്ടകളും ചെരുപ്പ്മാലകളും ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാര പത്രങ്ങളാണ് . ഇത് കൊണ്ടൊന്നും ഈ വിനീതനെ മുട്ടുകുത്തിക്കാൻ കഴിയുമെന്ന് കരുതിയവർക്ക് തെറ്റി . ആരാണ് ശരിയെന്ന് കാലം തെളിയിക്കട്ടെ ഒന്നല്ല ആയിരംതവണ കോലം കത്തിച്ചാലും വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച്‌പോലും പിറകോട്ടടിപ്പിക്കാൻ ഇവർക്ക് കഴിയില്ല . മുസ്ലിങ്ങളെ വീതം വെച്ചെടുക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കാൻ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന മതേതരവാദികൾ തയ്യാറാകണം . ഹിന്ദു ആർ.എസ്.എസും മുസ്ലിം ആർ.എസ്.എസും ഒരുപോലെ എതിർക്കപ്പെടേണ്ടവരാണ് .

Share this post: