Top Stories
ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി
April 11, 2016

പെരിന്തല്‍മണ്ണ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂളില്‍ ആരംഭിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. സി ടി എസ് നായര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇ വിലാസിനി അധ്യക്ഷയായി. സി ദിവാകരന്‍, കെ ടി സെയ്ദ്, കെ പി യൂസഫ്, എം എസ് മോഹനന്‍, വി എം കൊച്ചുണ്ണി, എം ഗോപാലന്‍, വേണു പാലൂര്‍, പി അനില്‍കുമാര്‍, സി പി സുരേഷ്ബാബു, സജി ജേക്കബ് എന്നിവര്‍ സംസാരിച്ചു. സി ആര്‍ എസ് കുട്ടി സ്വാഗതവും ജിജി നന്ദിയുംപറഞ്ഞു. ജില്ലാ സെക്രട്ടറി ജിജി വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പി രമേശ്കുമാര്‍ കണക്കും അവതരിപ്പിച്ചു. വൈകിട്ട് അങ്ങാടിപ്പുറത്ത് ശാസ്ത്രജാഥയും നടത്തി.പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ലക്ഷ്യവും കടമയും എന്ന വിഷയം അവതരിപ്പിച്ചു. ഞായറാഴ്ച ദേശീയതയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിക്കും. ജില്ല നേരിടുന്ന അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തിനും ചെറുത്തുനില്‍പ്പിനും രൂപംനല്‍കുന്ന സെഷന്‍ വി വിനോദ് അവതരിപ്പിക്കും. വൈകിട്ട് സമ്മേളനം സമാപിക്കും. ശാസ്ത്ര പുസ്തകങ്ങള്‍ പ്രചരിപ്പിച്ചാണ് സമ്മേളന ചെലവ് കണ്ടെത്തിയത്. പ്ളാസ്റ്റിക് ഒഴിവാക്കിയുള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു.

Share this post: