Top Stories
ശിഹാബ് തങ്ങള്‍ സഹകരണ നീതി ലബോറട്ടറി ഉദ്ഘാടനം ചെയ്തു
July 16, 2016

kavanur-neethi-lab16-July-2016
കാവനൂര്‍ : കാവനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ കാവനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ശിഹാബ് തങ്ങള്‍ സഹകരണ നീതി മെഡിക്കല്‍സ് ആന്‍ഡ്‌ ലബോറട്ടറിയുടെ ഉദ്ഘാടനം കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. നിര്‍വ്വഹിച്ചു. ഏറനാട് എം.എല്‍.എ. ശ്രീ.പി.കെ. ബഷീര്‍ അധ്യക്ഷനായ ചടങ്ങില്‍ ബാങ്ക് പ്രസിഡന്‍റ് അഡ്വ. എം.ബഷീരുദ്ധീന്‍ സ്വാഗതം ആശംസിച്ചു. ബാങ്ക് സെക്രട്ടറി എം.ജുമൈലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്കിന്‍റെ വെബ്സൈറ്റ് ലോഞ്ചിംഗ് പി.കെ. ബഷീര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ബാങ്ക് അവതരിപ്പിക്കുന്ന എ.ടി.എം കാര്‍ഡിന്റെ ഉദ്ഘാടനം ശ്രീ.എ.അഹമ്മദ് കുട്ടി ( ജില്ലാ ബാങ്ക് പ്രസിഡന്‍റ് ) നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കു കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള മെഡിക്കല്‍ സര്‍വ്വീസുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരഭം ആരംഭിക്കുന്നത് എന്ന് ബാങ്ക് പ്രസിഡന്‍റ് അഡ്വ. എം.ബഷീരുദ്ധീന്‍ പറഞ്ഞു. പൊതു ജനോപകാരപ്രദമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ബാങ്കിന്‍റെ ഭാരാവാഹികളെ ഉദ്ഘാടന പ്രാസംഗികനായ മുന്‍ മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു.

Share this post: