Main News
ഷാജിയുടെ തട്ടുകടയില്‍ നിന്നുള്ള വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്

തട്ടുകടയില്‍ നിന്നും ലഭിക്കുന്ന തുക സ്വരൂപിച്ചാണ് ഭിന്നശേഷിക്കാരനായ ഷാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പ്രകൃതിക്ഷോഭത്തില്‍ തന്റെ വീടും തകര്‍ന്നിരുന്നെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാന്‍ ഇതൊന്നും ഷാജിക്ക് തടസ്സമായില്ല.
പൊന്നാനി ഹൈവേ ജംഗ്ഷനില്‍ തട്ടുകട നടത്തുകയാണ് 35-കാരനായ കോട്ടത്തറ ചെറുവളപ്പില്‍ ഷാജി. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു വരെയാണ് കട പ്രവര്‍ത്തിക്കുന്നത്. ഭാര്യ സുബൈദയുടെ സഹായത്തോടെയാണ് കട നടത്തുന്നത്.
ഇന്നലെ പൊന്നാനി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ധനസമാഹരണ ചടങ്ങില്‍ വെച്ച് ജില്ലാ കളക്ടറുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഷാജി ചെക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൈമാറി.

Share this post: