Exclusive News
ഷെല്‍ട്ടര്‍ ഫോര്‍ നിലമ്പൂര്‍ മാജിക് പദ്ധതി ഉദ്ഘാടനം ചെയ്തു

08/09/2019


മലപ്പുറം :ആര്‍ കെ മലയത്തിന്റെ നേതൃത്വത്തില്‍ മാന്ത്രികരെ അണിനിരത്തി 9-ാം തിയ്യതി മലപ്പുറം തെരുവിലൂടെ നടക്കുന്ന ജാലവിദ്യയിലൂടെ നിലമ്പൂരിനൊരു കൂടൊരുക്കാന്‍ പരിപാടിയുടെ ഭാഗമായി മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗം മലപ്പുറം ഡിവൈഎസ്പി പി പി ഷംസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ വികസന സമിതി കണ്‍വീനര്‍ അഹമ്മദ് കുട്ടി കാപ്പില്‍ സ്വാഗതവും മലയില്‍ ഹംസ നന്ദിയും പറഞ്ഞു. ബാബുരാജ് കോട്ടക്കുന്ന് ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് മജിഷ്യ•ാരായ ആര്‍ കെ മലയത്ത് , മലയില്‍ ഹംസ, ഷാജഹാന്‍ മമ്പാട്, ഷംസു പാണായി, ലത്തീഫ് കോട്ടക്കല്‍, നവാസ് തറയില്‍ തുടങ്ങിയവരുടെ മാന്ത്രിക പ്രകടനവും അരങ്ങേറി.

Share this post: