Main News
ഷെല്‍ട്ടര്‍ ഫോര്‍ നിലമ്പൂര്‍ മാജിക്കിനൊപ്പം മിമിക്രിയും

09/09/2019


മലപ്പുറം : നിലമ്പൂരിലെ പ്രളയബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനായി നിലമ്പൂര്‍ നഗരസഭയുടെയും നിലമ്പൂര്‍ വികസന സമിതിയുടെയും സഹകരണത്തോടെ പ്രശസ്ത മാന്ത്രികന്‍ ആര്‍ കെ മലയത്ത് നടത്തുന്ന ഷെല്‍ട്ടര്‍ ഫോര്‍ നിലമ്പൂര്‍ എന്ന മാജിക്ക് പരിപാടിയുടെ തെരുവ് പ്രദര്‍ശനം മലപ്പുറം നഗരത്തിലൂടെ അരങ്ങേറി.
മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു വെച്ച് എ പി അനില്‍കുമാര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മിമിക്രി താരം സതീശ് കുമാര്‍ എടക്കരയുടെ പ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി. മലയില്‍ ഹംസ, ഷാജഹാന്‍ മമ്പാട്, ഷംസു പാണായി, ലത്തീഫ് കോട്ടക്കല്‍, നവാസ് തറയില്‍, കെ എം എടവണ്ണ തുടങ്ങിയവര്‍ മാജിക്ക് അവതരിപ്പിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങി. കേരളത്തിനകത്തും പുറത്തും വിദേശത്തും ‘ഷെല്‍ട്ടര്‍ ഫോര്‍ നിലമ്പൂര്‍’ അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ 9447120490 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share this post: