Main News
ഷൊർണ്ണൂർ–നിലമ്പൂർ പാസഞ്ചർ ട്രെയിൻ തട്ടി യുവാവ് മരിച്ചു

19/02/2020
വണ്ടൂർ:ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പരേതനായ വടക്കൻ മുഹമ്മദിന്റെ മകൻ മുഹ്‌യുദ്ധീൻ സഖാഫി എന്ന മോയിൻ കുട്ടി (40) യാണ് മരണപ്പെട്ടത്. ബുധനാഴ്ച്ച രാവിലെ ഒൻപത് മണിയോടെ തൊടിയപ്പുലത്തിനടുത്ത് ആക്കുമ്പാറിലാണ് സംഭവം. ജോലി സ്ഥലമായ എറണാകുളത്തേക്ക് പോകുന്നതിനായി വീട്ടിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേക്ക് നടക്കുന്നതിനിടെ ഷൊർണ്ണൂർ – നിലമ്പൂർ പാസഞ്ചർ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

മൊബൈൽ ഇയർ ഫോൺ ചെവിയിൽ വെച്ചിരുന്നതിനാലാണ് ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ പോയെതെന്നാണ് നിഗമനം.
പാളത്തിലൂടെ ഇരുപത് മീറ്ററോളം മുന്നോട്ട് പോയതിന് ശേഷമാണ് ട്രെയിൻ നിർത്താനായത്. ഇല്ലിക്കൽ ഫാത്തിമയാണ് മാതാവ്. ഭാര്യ:റംലത്ത്. മുഹമ്മദ്‌ ബാസ്വിത്,ഫാത്തിമ റൈഹാന,ഫർഹ ഫാത്തിമ,നൂറ എന്നിവർ മക്കളാണ്.

Share this post: