26-Jul-2017
മലപ്പുറം: അറവ് ശാലയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നത് ഭാര്യയില്‍ ഭര്‍ത്താവിനുണ്ടായ സംശയമെന്ന് പോലീസ്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി അഞ്ചപുരയിലെ അറവുശാലയില്‍ കോഴിക്കോട് നരിക്കുനി സ്വദേശി കുട്ടം പൊയില്‍ ലക്ഷം വീട്ടിലെ റഹീന (30) യെ കൊലപെടുത്തിയ കേസില്‍ ഭര്‍ത്താവായ പഴയ കത്ത് നജ്മുദ്ധീന്റ (36) അറസ്റ്റ് പോലീസ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി. സംഭവത്തെ പറ്റി പോലീസ് പറയുന്നത് 2003 ല്‍ പ്രേമിച്ച് വിവാഹിതരായ ഇവരുടെ ജീവിതത്തില്‍ റഹീനയുടെ പിതാവിന്റെ മരണത്തോടെയാണ് അസ്വരാസ്യങ്ങള്‍ രൂപപെടുന്നത്. മരണത്തിന് ശേഷം കര്‍മങ്ങള്‍ക്ക് നരിക്കുനിയിലുള്ള വീട്ടിലേക്ക് യുവതിയെ പറഞ്ഞയച്ചിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ എതിര്‍പ്പ് വകവെക്കാതെ വീട്ടിലേക്ക് പോയതിനെ ചൊല്ലി ഇരുവരും നാല് വര്‍ഷം പിരിഞ്ഞെന്നും, പിന്നീട് കുടുംബകോടതിയില്‍ വെച്ച് ഒന്നിക്കുകയും ചെയ്തു. ഇതിനിടെയില്‍ നജ്മുദ്ധീന്‍ രണ്ടാം വിവാഹം ചെയ്തിരുന്നു. ഇരുവരും ഒരേ വീട്ടിലായിരുന്നു താമസം. യുവതിയുടെ ഫോണിലേക്ക് ഭര്‍ത്താവറിയാതെ ഫോണ്‍ വരാറുണ്ടന്ന് പറഞ്ഞു വീണ്ടും പ്രശ്നങ്ങളുണ്ടായി. ഇതിനെ ചൊല്ലി റഹീനയെ പരപ്പില്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മാറ്റി താമസിപ്പിച്ചു. നജ്മുദ്ധീന്‍ അറിയാതെ റഹീന പുതിയ സിം കാര്‍ഡ് എടുത്തിരുന്നുവത്രെ. ഇത് ആരാണ് നല്‍കിയതെന്ന സംശയം വീണ്ടും കലഹത്തില്‍ കലാശിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ യുവതി കൊല്ലപ്പെടുന്ന തലേ ദിവസം ഇവരുടെ മാതാവിനെ വിളിച്ച് വരുത്തി തനിക്കിനി ഇവിടെ നില്ക്കാന് കഴിയില്ലന്ന് അറിയിച്ച് വീട്ടിലേക്ക് പോവാനിരിക്കെയാണ് രാത്രിയില്‍ ഭര്‍ത്താവ് വീട്ടിലെത്തി സിം കാര്‍ഡും, ഫോണ്‍ വിളിയെയും കുറിച്ച് വീണ്ടും തര്‍ക്കമായി. രാത്രി 2ന്് കല്യാണ ആവശ്യത്തിന് മാംസം കൊടുക്കാന്‍ ഉണ്ടെന്നും ജോലിക്കാരെ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നേരത്തെ അറവിനും മറ്റും സഹായിച്ചിരുന്ന ഇവരെ കൂടെ കൂട്ടി രാത്രിയില്‍ പോവുന്നത് ഭാര്യ മാതാവ് മൈമൂന തടഞ്ഞെങ്കിലും റഹീന പോവുകയായിരുന്നു. അഞ്ചപ്പുരയിലെ അറവ് ശാലയില്‍ വെച്ച് വീണ്ടും തര്‍ക്കമുണ്ടായി. നേരത്തെ കരുതി വെച്ച കത്തിയെടുത്ത് റഹീനയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം ചുടല പറമ്പില്‍ മീനേടത്തെ വീട്ടില്‍ വന്ന് വസ്ത്രം മാറ്റി ബൈക്കില്‍ പോവുകയും കോട്ടക്കല്‍ ചങ്ക് വെട്ടിയില്‍ പെട്രോള്‍ പമ്പില്‍ ഇരുചക്രവാഹനം വെച്ച് തൃശൂരിലേക്ക് പോയി തിരിച്ച് ട്രൈയിനില്‍ പരപ്പനങ്ങാടിയില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ വരുന്ന 28 വരെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.