Top Stories
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : ദുല്‍ഖര്‍ മികച്ച നടന്‍; പാര്‍വതി നടി; ഒഴിവു ദിവസത്തെ കളി മികച്ച ചിത്രം
March 01, 2016

01 മാര്‍ച്ച് 2016

തിരുവനന്തപുരം : മികച്ച ചിത്രമായി ഒഴിവുദിവസത്തെ കളിയും നടനായി ദുല്‍ഖര്‍ സല്‍മാനും നടിയായി പാര്‍വ്വതിയും തിരഞ്ഞെടുക്കപ്പെട്ടു. ചാര്‍ളിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ മികച്ച  സംവിധായകന്‍ ആയി തെരഞ്ഞെടുത്തു. മനോജ്‌ കാന സംവിധാനം ചെയ്ത അമീബയാണ് രണ്ടാമത്തെ മികച്ച ചിത്രം.

തിരുവനനതപുരത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ചാര്‍ലിയിലെ അഭിനയത്തിനാണ് ദുല്‍ഖറിനു അവാര്‍ഡ്. ചാര്‍ളി, എന്ന്‍ നിന്‍റെ മൊയ്തീന്‍ എന്നീ സിനിമകളുടെ അഭിനയത്തിനാണ് പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. ചാര്‍ളിയുടെ സംവിധാന മികവാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിനെ മികച്ച സംവിധായകനാക്കിയത്. മറ്റ് അവാര്‍ഡുകള്‍ ചുവടെ :

സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി: അഞ്ജലിപി.വി (ബെന്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍

പ്രത്യേക ജൂറി അവാര്‍ഡ് :
ജയസൂര്യ (ലുക്കാചുപ്പി, സുസു സുധീവാത്മീകം)
ജോയ് മാത്യൂ (മോഹവലയം)

ജോജു ജോര്‍ജ് ( ലൂക്കാ ചുപ്പി)
മികച്ച ബാലതാരം(ആണ്‍): ഗൌരവ് ജി മേനോന്‍ (ബെന്‍)
മികച്ച ബാലതാരം(പെണ്‍): ജാനകിമേനോന്‍ (മാല്‍ഗുഡി ഡേയ്സ്)

തിരക്കഥാകൃത്ത്: ഉണ്ണി.ആര്‍, മാര്‍ട്ടിന്‍പ്രക്കാട്ട് (ചാര്‍ലി)
കഥാകൃത്ത് : ഹരികുമാര്‍ (കാറ്റും മഴയും)
ക്യാമറമാന്‍ : ജോമോന്‍ ടി ജോണ്‍ (ചാര്‍ലി, എന്ന് നിന്റ്െ മൊയ്തീന്‍)

മികച്ച ഗായകന്‍: പി.ജയചന്ദ്രന്‍(എന്ന് നിന്റെ മൊയ്തീന്‍, എന്നും എപ്പോഴും)
മികച്ച ഗായിക: മധുശ്രീ നാരായണന്‍ (ഇടവപ്പാതി ഗാനം)
നവാഗത സംവിധായക ശ്രീബാല കെ മേനോന്‍
അവലംബിത തിരക്കഥ : റാഫി
ഗാനരചന: റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു –എന്ന് നിന്റെ മൊയ്തീന്‍)
സംഗീതസംവിധാനം: രമേശ് നാരായണന്‍ (ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍)
പശ്ചാത്തലസംഗീതം: ബിജി ബാല്‍ (പത്തേമാരി, നീന )
എഡിറ്റിംഗ് : മനോജ് (ഇവിടെ)
കലാസംവിധായകന്‍ : സന്ദീപ് (ചാര്‍ലി)
ശബ്ദമിശ്രണം :എം.ആര്‍.രാജ്കൃഷണന്‍
സൌണ്ട് ഡിസൈന്‍ : രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീന്‍)
മേക്കപ്പ്മാന്‍ : രാജേഷ് നെന്‍മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം:നിസാര്‍  (ജോ ആന്‍ഡ് ദി ബോയ്)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) ശരത് (ഇടവപ്പാതി)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) എയ്ഞ്ചല്‍ ഷിജോയ്
ന്യത്തസംവിധാനം ശ്രീജിത്ത് (ജോ ആന്‍ഡ് ദി ബോയ്)മികച്ച സിനിമാഗ്രന്ഥം: കെ ബി വേണു(കെ ജി ജോര്‍ജിന്റെ ചലചിത്രയാത്രകള്‍)
മികച്ച സിനിമാലേഖനം: അജു കെ നാരായണന്‍(സില്‍വര്‍ സ്ക്രീനിലെ എതിര്‍നോട്ടങ്ങള്‍)

Share this post: