Top Stories
സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് പത്തനാപുരം സ്വദേശി ജി. സുധാകരന്
August 18, 2016

18-Aug-2016
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡില്‍ ഒന്നാം സമ്മാനത്തിന് ജി. സുധാകരന്‍ (ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍, പാതിരിയ്ക്കല്‍ പി.ഒ, പത്തനാപുരം) അര്‍ഹനായി. രണ്ടാം സമ്മാനം റനീഷും (കോട്ടയില്‍ ഹൗസ്, തൈക്കാട്ടുശേരി, തൃശൂര്‍), മൂന്നാം സമ്മാനം ശ്രീധരന്‍ വടക്കാഞ്ചേരിയും (സത്യ ഡിജിറ്റല്‍ സ്റ്റുഡിയോ, വടക്കാഞ്ചേരി, തൃശൂര്‍) നേടി. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുഭരണ-ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടി ഡോ. ഉഷാ ടൈറ്റസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി, ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. പത്ത് പേര്‍ക്ക് 2,500 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പ്രോല്‍സാഹന സമ്മാനവും ലഭിക്കും. സിബി കെ. തമ്പി (കിഴക്കേക്കുട്ട്, കൊല്ലാട് പി.ഒ, കോട്ടയം), ബിജുലാല്‍ എം.ഡി (നെസ്റ്റ്, ചാണി, കാഞ്ഞിരംകുളം പി.ഒ, തിരുവനന്തപുരം), സക്കറിയ പൊന്‍കുന്നം (വെച്ചൂര്‍ ഹൗസ്, പൊന്‍കുന്നം പി.ഒ, കോട്ടയം), പ്രവീണ്‍ പോള്‍ (കളത്തില്‍ ഹൗസ്, അര്‍ത്താട്ട് പി.ഒ, കുന്നംകുളം), രാകേഷ് പുത്തൂര്‍ (പരിയാരത്ത് ഹൗസ്, കൊഴുമ്മല്‍ പി.ഒ, കണ്ണൂര്‍), ശിവാനന്ദന്‍ പി.വി (ഹിമ, പട്ടത്ത് വീട്, ശങ്കരയ്യര്‍ റോഡ്, തൃശൂര്‍), അനൂപ് കുമാര്‍ പി.എ (പള്ളത്ത് പറമ്പില്‍ വീട്, കിഴക്കേക്കോട്ട പി.ഒ, തൃശൂര്‍), സമില്‍ കെ. നായര്‍ (കല്ലാട്ടുവളപ്പില്‍, പുല്ലഴി പി.ഒ, തൃശൂര്‍), ആര്‍.വി. മധു (43 എ, ശാന്തിനഗര്‍, പുത്തന്‍ചന്ത, തിരുവനന്തപുരം), കിഷോര്‍ മാധവന്‍ (അമുദ നിവാസ്, ഐ.ആര്‍.എ 116, സ്വാതി ലെയിന്‍, പാപ്പനംകോട്, തിരുവനന്തപുരം) എന്നിവര്‍ക്കാണ് പ്രോല്‍സാഹന സമ്മാനം. സണ്ണി ജോസഫ് ചെയര്‍മാനും കെ.ജി. ജയന്‍, രാജന്‍ പൊതുവാള്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് മെമ്പര്‍ സെക്രട്ടറിയുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ‘മണ്ണും മനുഷ്യനും’ എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ആകെ 434 പേര്‍ പങ്കെടുത്തു. 1033 ചിത്രങ്ങള്‍ എന്‍ട്രികളായി ലഭിച്ചു. കഴിഞ്ഞവര്‍ഷം 134 പേരില്‍നിന്ന് 246 ചിത്രങ്ങളാണ് ലഭിച്ചിരുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ധിച്ചുവരുന്നത് ഈ അവാര്‍ഡിനോടുള്ള ഫോട്ടോഗ്രാഫര്‍മാരുടെ താല്‍പര്യം വെളിവാക്കുന്നു. 2003 മുതല്‍ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. പുരസ്‌കാരത്തിന് സമര്‍പ്പിച്ച ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തി ആഗസ്റ്റ് 18 മുതല്‍ 20 വരെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ 18ന് രാവിലെ 11.30ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 19ന് വൈകിട്ട് അഞ്ചുമണിക്ക് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Share this post: