Top Stories
സമദാനിയുടെ വിജയം 1,14,615‬ വോട്ടിന്
May 02, 2021

02/05/2021
മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. ‭‭1,14,615‬ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി മലപ്പുറത്ത് ലീഗിന്റെ വിജയത്തുടര്‍ച്ച ആവര്‍ത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിൽ നിന്ന്സ ഒന്നര ലക്ഷം വോട്ട്മ ഭൂരിപക്ഷത്തിൽ കുറഞ്ഞുദാനിക്ക് 5,38,248 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവിന് 4,23,633 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.അബ്ദുല്ലക്കുട്ടിക്ക് 68,935 വോട്ടാണ് ലഭിച്ചത്.

Share this post: