Top Stories
സമന്വയസംസ്‌കൃതിവിനിമയ്‌ 2016 ; മലയാളേതര ഭാഷാവിദ്യാര്‍ത്ഥികളുടെഒത്തുചേരല്‍
March 08, 2016

ssaമലപ്പുറം:മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെയുംചില്‍ഡ്രന്‍ ഓഫ്‌ ദി വേള്‍ഡിന്റെ സഹായത്തോടെ മുംബെയിലെ ചേരിപ്രദേശങ്ങളില്‍ നിന്നും കേരളത്തിലെത്തിയ കുട്ടികളുടെയും ഒത്തുചേരല്‍ “സമന്വയസംസ്‌കൃതിവിനിമയ്‌ -2016” വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌നേഹം പങ്കുവെക്കുന്നതിനും സാസ്‌കാരിക തനിമ പ്രകടമാക്കുന്നതിനുമുള്ള വേദിയായിമാറി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളോടൊപ്പം ആദിവാസിമേഖലയില്‍ നിന്നുള്ളകുട്ടികള്‍ കൂടിഒത്തു ചേര്‍ന്നതോടെ വിവിധ സംസ്‌കാരങ്ങളുടെ കേന്ദ്രമായി മലപ്പുറംമാറി.


മലപ്പുറംഎസ്‌.എസ്‌.എ, ആള്‍ ഇന്ത്യാമലയാളീ അസോസിയേഷന്‍, ഗോഡ്‌സ്‌ഓണ്‍ ബട്ടര്‍ ഫ്‌ളൈയ്‌സ്‌ നവിമുംബൈ, സ്‌മാര്‍ട്ട്‌വിംഗ്‌സ്‌ ,കോഴിക്കോട്‌, മുംബൈ എന്നീ സംഘടനകളുടെ സഹകരണത്തോടെ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയസാംസ്‌കാരികവിനിമയ പരിപാടിജില്ലാകലക്‌ടര്‍ ടി.ഭാസ്‌കരന്‍ ഐ.എ.എസ്‌ഉദ്‌ഘാടനം ചെയ്‌തു.


സംസ്ഥാന എസ്‌.എസ്‌.എ നടത്തിയ മികവുത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായമലപ്പുറംജില്ലക്കുള്ള ട്രോഫി വിവിധ ബി.പി.ഒമാര്‍ചേര്‍ന്ന്‌ജില്ലാകലക്‌ടറില്‍ നിന്ന്‌ ഏറ്റുവാങ്ങി.മികച്ച വിദ്യാലയങ്ങളായി തെരെഞ്ഞടുക്കപ്പെട്ട ജി.എല്‍.പി.എസ്‌ തെയ്യങ്ങാട്‌ , ജി.യു.പി.എസ്‌, പുറത്തൂര്‍,ജി.യു.പി.എസ്‌കാളികാവ്‌ ബസാര്‍ എന്നിവര്‍ക്കുള്ള പ്രത്യേക പുരസ്‌കാരവുംകലക്‌ടര്‍ സമ്മാനിച്ചു.


വിവിധ ബി.ആര്‍.സികളില്‍ നിന്നെത്തിയ ഭിന്നശേഷി വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച പരിപാടികള്‍ സദസ്സിനെ ഹഠാദാകര്‍ഷിച്ചു.

മഹാരാഷ്‌ട്രയിലെ വിശ്വബാലകേന്ദ്രയിലെ കുട്ടികളും, കണ്ണൂര്‍ ഫോക്ക്‌ലോര്‍ അക്കാദമിയും, ആദിവാസികുട്ടികളും, അധ്യാപകരും , രക്ഷിതാക്കളുംവിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
എസ്‌.എസ്‌.എജില്ലാപ്രോജക്‌ട്‌ഓഫീസര്‍ ടി.മുജീബ്‌ റഹ്‌മാന്‍ സ്വാഗതമാശംസിച്ചു. എസ്‌.എസ്‌.എ സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസര്‍ അബ്‌ദുള്ളവാവൂര്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ മഹാരാഷ്‌ട്ര ജനറല്‍ സെക്രട്ടറി അഡ്വ: പ്രേമ മേനോന്‍, ഡി.ഡി.ഇ. പി. സഫറുള്ള, എസ്‌.എസ്‌.എ സ്റ്റേറ്റ്‌ എക്‌സിക്യൂട്ടീവ്‌ അംഗം എ.കെസൈനുദ്ദീന്‍, എ.ഇ.ഒമാരായ പിജയപ്രകാശ്‌, പി.ഹുസൈന്‍, AIMA ഭാരവാഹികളായ ശ്രീ.ചന്ദ്രന്‍, സുമമുകുന്ദന്‍, സൈതുമുഹമ്മദ്‌,പി.എന്‍ മുരളി, ടി.എഖാലിദ്‌, എസ്‌.എസ്‌.എ പ്രോഗ്രാം ഓഫീസര്‍ വി.എം ഹുസൈന്‍, അഷ്‌റഫ്‌.സി, സ്‌മാര്‍ട്ട്‌ വിംഗ്‌സ്‌  ഭാരവാഹികളായ അനില്‍ പരപ്പനങ്ങാടി, മനോജ്‌കുമാര്‍.പി, കെ.എം എടവണ്ണഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


വിശ്വബാലകേന്ദ്രം കോര്‍ഡിനേറ്റര്‍മാര്‍ ശ്രീമതിസൂസണ്‍, അരുണ്‍ ചേത്‌എന്നിവര്‍ അവരുടെമലപ്പുറംജില്ലയിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. മലപ്പുറംജില്ലയിലെവിവിധ വിദ്യാലയങ്ങളുംകേന്ദ്രങ്ങളുംസംഘംസന്ദര്‍ശിച്ചു. ചടങ്ങിന്‌ എസ്‌.എസ്‌.എ പ്രോഗ്രാംഓഫീസര്‍ മുഹമ്മദ്‌ ശഹീര്‍.കെ നന്ദി പറഞ്ഞു. നാളെ ഈ ടീം കൂട്ടായിഅഴിമുഖം, തുഞ്ചന്‍ പറമ്പ്‌, പുറത്തൂര്‍ഗവ. യു.പിസ്‌കൂള്‍എന്നിവസന്ദര്‍ശിക്കും.

Share this post: