Main News
സമസ്‌ത ബഹ്റൈന്‍ ഈദ് നമസ്കാരം

ബഹ്റൈന്‍ : സമസ്‌ത ബഹ്റൈന്‍ – ജിദ്‌ഹഫ്‌സിലെ അല്‍ ശബാബ്‌ ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിസ്കാരത്തിനും ഖുതുബക്കും സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി അന്പലക്കടവ് നേതൃത്വം നല്‍കി. ഹാഫിള് ശറഫുദ്ധീന്‍ കണ്ണൂര്‍ ഈദ് സന്ദേശം നല്‍കി. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പിണങ്ങി നിൽക്കുന്നവരോട് പോലും സലാം പറഞ്ഞു ബന്ധങ്ങള്‍ പുതുക്കണമെന്നും അദ്ധേഹം ഓർമ്മിപ്പിച്ചു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍ സംബന്ധിച്ചു. മലയാളികള്‍ക്കു പുറമെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം പേരാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്.

ഫോട്ടോ-ശിഹാബ് പ്ലസ്.

Share this post: