Top Stories
സമ്പൂര്‍ണ കിണര്‍ റീചാര്‍ജ് : സംസ്ഥാന ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.
November 26, 2016

26-Nov-2016

prd-5901-604467എടപ്പാള്‍:സംസ്ഥാനത്ത് ജലസുരക്ഷ ഉറപ്പുവരുത്താന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സമ്പൂര്‍ണ കിണര്‍ റീചാര്‍ജ് പദ്ധതിയായ ‘ജലസുഭിക്ഷ’യുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.
അസംബ്ളി മണ്ഡലത്തില്‍ ഒന്ന് എന്ന നിലയില്‍ സംസ്ഥാനത്തെ 141 പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 6800 രൂപ ചെലവില്‍ രണ്ടേകാല്‍ ലക്ഷവും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലരലക്ഷവും കിണറുകള്‍ രണ്ടുഘട്ടങ്ങളിലായി റീചാര്‍ജ് ചെയ്യും.
എടപ്പാള്‍ ജിഎംയുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈപുസ്തകം മന്ത്രി കെ ടി ജലീലില്‍നിന്നും പൊന്നാനി ബ്ളോക്ക് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് ഏറ്റുവാങ്ങി. റഹ്മത്ത് സൌദ, ശ്രീജ പാറയ്ക്കല്‍, കെ പി കവിത, കെ ദേവിക്കുട്ടി, എം ബി ഫൈസല്‍, എ പി സജിത, പി പി രാധിക എന്നിവര്‍ സംസാരിച്ചു. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ബിജോയ് സ്വാഗതവും എം എസ് അബ്ദുള്‍കലാം ആസാദ് നന്ദിയുംപറഞ്ഞു.

Share this post: