Top Stories
സഹകരണ സംഘങ്ങളെ തകർക്കാനുള്ള നീക്കം: സഹകരണ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്
November 24, 2016

24-Nov-2016

നിലമ്പൂർ: കള്ളപ്പണ നിക്ഷേപമുണ്ടെ് കുപ്രചരണം നടത്തുകയും, പുതിയ നോട്ടുമാറ്റ പ്രക്രിയകളിൽ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കുകയും ചെയ്ത് സഹകരണ സംഘങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജനങ്ങളുടെ സംശയ നിവാരണം നടത്തുതിനുവേണ്ടി സമിതിയുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുമെ്ന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താലൂക്കിലെ എല്ലാ സഹകരണ സംഘം ജീവനക്കാരും, ഡയറക്ടർമാരുടെയും സംയുക്ത വേദിയാണ് സഹകരണ സംരക്ഷണ സമിതി. ചൊവ്വാഴ്ചയാണ് സമിതിക്ക് രൂപം നൽകിയത്. എൻ.എകരീം ചെയർമാനും, കെ.പി രവീന്ദ്രൻ കവീനറുമായ വിപുലമായ കമ്മറ്റിക്കാണ് രൂപം നൽകിയത്. ഇന്നു മുതൽ എല്ലാ സഹകരണ സംഘം കേന്ദ്രീകരിച്ചുമാണ് ജനസമ്പർക്ക പരിപാടി നടക്കുക. നിക്ഷേപകർക്ക് സർക്കാർ ഗ്യാരണ്ടി പ്രഖ്യാപിച്ചതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ലെ്ന്നു ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ കള്ളപ്പണത്തിന്റെ പേരിൽ തകർത്ത് , ന്യൂജനറേഷൻ ബാങ്കുകൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുവാനുള്ള ഗൂഡാലോചനയാണ് ഇപ്പാൾ നടക്കുത്. അർബൻ ബാങ്കുകൾക്ക് പണമിടപാട് നടത്താനുള്ള അംഗീകാരം നലകിയ റിസർവ്വ് ബാങ്ക് അതേ ലൈസൻസുള്ള ജില്ലാ സഹകരണ ബാങ്കുകൾക്ക് പഴയ നോട്ടുകൾ മാറാനുള്ള അവസരം നിഷേധിച്ചത് ഇരട്ടത്താപ്പാണെന്നും , കേന്ദ്ര സർക്കാറിന്റ രാഷ്ട്രീയ മുതലെടപ്പാണിതിന്റെ പിന്നിലെന്നും അവർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ കെ.ടി കുഞ്ഞാൻ, എൻ എ കരീം, അഡ്വ.ബാബു മോഹനകുറുപ്പ്, കെ.പി രവീന്ദ്രൻ, ജോസ് ജേക്കബ് പങ്കെടുത്തു.

Share this post: