Main News
സാലറി ചലഞ്ച്: ജീവനക്കാര്‍ വിമുഖത കാണിക്കരുതെന്ന് മന്ത്രി

മലപ്പുറം : ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിമുഖത കാണിക്കരുതെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ധനസമാഹരണ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമായി കൈപ്പറ്റുന്നത്. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ സഹായിക്കേണ്ടത് ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നും മന്ത്രി പറഞ്ഞു.

Share this post: