Main News
സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയെ അഭിനന്ദിച്ച് പി.പി സുനീര്‍

10/04/2019

വയനാട്:സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയെ അഭിനന്ദിച്ച് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍. ശ്രീധന്യയുടെ വീട്ടിലെത്തിയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ അഭിനന്ദനം
വായനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ നിന്നും റാങ്ക് നേടിയ ആദ്യ വ്യക്തിയാണ് ശ്രീധന്യ. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കമല്‍ഹാസന്‍, മന്ത്രിമാരായ എകെ ബാലന്‍, കെ കെ ഷൈലജ, പികെ ശ്രീമതി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എംവി ജയരാജന്‍ എന്നിവരാണ് ശ്രീധന്യയെ അഭിനന്ദനം അറിയിച്ച പ്രമുഖ നേതാക്കള്‍. സിവില്‍ സര്‍വീസില്‍ 410- റാങ്ക് നേടിയ ശ്രീധന്യ ആദിവാസി-കുറിച്യ വിഭാഗത്തിലെ ആദ്യ ഐഎഎസുകാരിയാകുമെന്നാണ് കരുതുന്നത്.

Share this post: