Main News
സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഡ്രൈവേഴ്‌സ് ക്ലബ് മാതൃക

മലപ്പുറം : സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഡ്രൈവേഴ്‌സ് ക്ലബ് മാതൃകയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു. െ്രെഡവേഴ്‌സ് ക്ലബ് ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. െ്രെഡവേഴ്‌സ് ക്ലബ് ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍  ജീവകാരുണ്യ പ്രവര്‍ത്തകന്‍ കണക്കയില്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു . മോഹന്‍ കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. എം വി ഐമാരായ  ഷെഫീഖ്, പ്രമോദ്, വോയ്‌സ് ഓഫ് ഡിസേബിള്‍ഡ് ജില്ലാ സെക്രട്ടറി സുബൈര്‍ ചേലേമ്പ്ര, ജീവകാരുണ്യ പ്രവര്‍ത്തക ശബാന  ,അബു വെങ്ങാട്, സുനില്‍ മണ്ണുത്തി, ഫൈസല്‍ ചെട്ടിപ്പടി, ഫൈസല്‍ മേലാറ്റൂര്‍ , കെ സി കുഞ്ഞുട്ടി എന്നിവര്‍ സംസാരിച്ചു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തകരെയും മികച്ച സേവന രംഗത്തുള്ള ഡ്രൈവര്‍മാരെയും  യോഗത്തില്‍ ആദരിക്കുകയും ചെയ്തു.

Share this post: