Main News
സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍

12/11/2017
മലപ്പുറം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ കമ്മിഷനായി ജസ്റ്റിസ് ശിവരാജനെ വെച്ചതില്‍ മുന്‍സര്‍ക്കിറിന് വീഴ്ചപറ്റിയെന്ന് ഇന്ന് മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് കമ്മിഷനെ നിയമിച്ചത്. റിപ്പോര്‍ട്ടിലെ ഭാഗികമായ പരാമര്‍ശങ്ങളുടെ സരിതയുടെ കത്തും ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സരിത എഴുതിയ കത്തുകളില്‍ കമ്മിഷന്‍ തെളിവായി സ്വീകരിച്ചത് ഏതാണെന്ന് പോലും വ്യക്തമല്ലെന്നും യോഗ ശേഷം മുസ്ലിംലീഗ് ദേശീയജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു

Share this post: