Main News
സോഷ്യൽ മീഡിയ പ്രചരണങ്ങളെ തുടർന്ന് ജില്ലയിൽ ഹർത്താൽ പ്രതീതി;സംഘർഷം

16/04/2018

മലപ്പുറം:കാശ്മീർ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 16ന് ഹർത്താലാണെന്ന വ്യാജ സന്ദേശം നവ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് ജില്ലയിൽ ഹർത്താൽ പ്രതീതി.
ഒരു സംഘടനയുടെയും പിൻബലമില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമാണ് നവ മാധ്യമങ്ങളിൽ കൂടിയുള്ള വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം . എന്നാൽ ഇത് വ്യാജ സന്ദേശമാണെന്നറിയാതെ നിരവധി പേരാണ് വാട്സാപ്പിലും ഫെസ് ബുക്കിലുമായി സന്ദേശം പ്രചരിപ്പിക്കുന്നത്. ആരുടെയോ മനസിൽ തോന്നിയ ആശയം 3 ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് സത്യാവസ്ഥയറിയാതെ പങ്കുവെച്ചത്.

ജില്ലയിൽ അഞ്ചിടത്ത് വാഹനം തടഞ്ഞവരെ പോലീസ് വിരട്ടി ഓടിച്ചു. പൊന്നാനിയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊണ്ടോട്ടിയിലും കോട്ടക്കലിലും സംഘർഷത്തിന് അയവ് വന്നു വിവിധ പ്രദേശങ്ങളിൽ ഹർത്താൽ അനുകൂല പ്രകടനങ്ങൾ നടക്കുന്നുണ്ട്. വളാഞ്ചേരിയിൽ ഹർത്താൽ അനുകൂലികൾ രാവിലെ സ്വകാര്യ ബസ് തകർത്തു

Share this post: