Main News
സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം;നാല് വർഷം കൊണ്ട് മലപ്പുറത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത് 445 കോടി

10/02/2020
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മലപ്പുറം ജില്ലക്ക് കഴിഞ്ഞ നാല് വർഷത്തിനിടെ അനുവദിച്ചത് 445 കോടി 75 ലക്ഷം രൂപ. ഓരോ നിയോജക മണ്ഡലങ്ങളിലും ഓരോ സ്കൂളുകൾക്ക് അഞ്ച് കോടി വീതം ലഭിച്ചു. ആയിരത്തിലധികം കുട്ടികളുള്ള 86 സ്കൂളിന് മൂന്ന് കോടി വീതവും അഞ്ഞൂധിലതികം കുട്ടികളുള്ള 66 സ്കൂളുകൾക്ക് ഒരു കോടി വീതവും സർക്കാർ നൽകി. 406 സ്കൂളുകളിലായി 6889 ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനവും നടന്ന് വരികയാണ്.

Share this post: