സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എ.കെ. ബാലന്‍ മുഖ്യാഥിതി

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എ.കെ. ബാലന്‍ മുഖ്യാഥിതി

09-Aug-2017
മലപ്പുറം : ജില്ലയില്‍ നടക്കുന്ന സ്വാന്ത്ര്യദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പട്ടികജാതി-വര്‍ഗ്ഗ,സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പങ്കെടുക്കും. ആഗസ്ത് 15ന് രാവിലെ എട്ടുമണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന വിവിധ പ്രാദേശിക സേനകളുടെ പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ എ.ഡി.എം ടി.വിജയന്‍ അധ്യക്ഷത വഹിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കും. മികച്ചരീതിയില്‍ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടൊക്കാള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റ് സി.വി.ശശി നേത്യത്വം നല്‍കും. സായുധ പോലീസിലെ ഇന്‍സ്പക്ടര്‍ അജിത് കുമാര്‍ സെക്കന്റ്-ഇന്‍ കമാന്റന്റ് ആകും. പരേഡിന് മുന്നോടിയായി സേനാംഗങ്ങള്‍ക്ക് ആഗസ്ത് 11,12,13 തീയതികളില്‍ റിഹേഴ്‌സല്‍ നടത്തും. പരേഡ് ദിവസം രാവിലെ 6.45 മുനിസിപ്പല്‍ പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് പ്രഭാത ഭേരി നടത്തും.പ്രഭാതഭേരിയില്‍ മികച്ച പ്രദര്‍ശനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, എച്ച്.എസ് ഗീത കെ., ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


 ഓലമേഞ് ഷീറ്റ് ഇട്ട് താമസിക്കുന്ന സഫിയക്ക് ആ . ർ . സി. എഫിന്റെ വീട്

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എ.കെ. ബാലന്‍ മുഖ്യാഥിതി

രുചിവൈവിധ്യങ്ങളുമായി കോട്ടക്കുന്നില്‍ ഫുഡ്ഫെസ്റ്റിവല്‍

പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞ്‌ നിക്ഷേപം; മൂന്ന്‌ ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വാഹനാപകടങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനപരിശോധന കര്‍ശ്ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്

യൂത്ത് ലീഗ് അടുപ്പ് സമരം നടത്തി

വനത്തില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം: തെളിവെടുപ്പ് നടത്തി

കാലിക്കറ്റ്‌ സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

സർക്കാർ സ്കൂളുകൾക്ക് ബസ് നൽകും : പി. കെ അബ്ദുറബ്ബ്

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും -ജില്ലാ കലക്‌ടര്‍