Main News
സ്‌നേഹ സന്ദേശ യാത്ര നടത്തി

12/09/2019


മലപ്പുറം : സെന്‍ട്രല്‍ ഹ്യൂമണ്‍ റെറ്റേഴ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന വയനാട് ചാലികദ അംബേദ്കര്‍ കോളനിയിലേക്ക് സ്‌നേഹ സന്ദേശ യാത്ര നടത്തി. മലപ്പുറത്തു നിന്നും ഉത്രാടം നാളില്‍ ആരംഭിച്ച യാത്ര പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ പുളിക്കല്‍, വനിതാഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ബേബി ഷക്കീല, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഡോ. ഷീജാ പാര്‍വ്വതി, ട്രഷറര്‍ മഞ്ജു മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
കോളനി സന്ദര്‍ശിച്ച സംഘം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കോളനിയിലെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമം നടത്തുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

Share this post: