സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%B8%E0%B5%97%E0%B4%A6%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A8%E0%B4%BE%E0%B4%AA%E0%B4%95%E0%B4%9F%E0%B4%82-%E0%B4%B5%E0%B4%9F%E0%B4%95/">
Twitter

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

10/10/2017

മക്കരപറമ്പ്: സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍ യുവതിയായ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. വടക്കാങ്ങര തടുത്തിലകുണ്ട് മേലേടത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ തിരൂര്‍ക്കാട് ചോലക്കാട്ടുതൊടി ജല്‍സീന (24) ആണ് മരിച്ചത്. ഭര്‍ത്താവും മക്കളുമൊന്നിച്ച് ഉംറ നിര്‍വഹിച്ച് തിരിച്ച് വരുന്നവഴി തിങ്കളാഴ്ച രാത്രി അബഹ ദര്‍ബ് റോഡ് ചുരത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തെറ്റായ ദിശയില്‍ വന്ന സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സ്വദേശി പൗരനും ജല്‍സീനയും മരിച്ചു. ഗുരുതരമായ മരിക്കേറ്റ ഭര്‍ത്താവ് മുഹമ്മദ് റാഫി അബഹ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷമീറും റാഫിയുടെ മക്കളായ ഖദീജ റന (4), ഫഹദ് (3) എന്നിവര്‍ പരിക്കുകള്‍ ഒന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

നാട്ടില്‍ പോകുന്നതിന്റെ മുന്നോടിയായി ഉംറ നിര്‍വഹിച്ച് ശേഷംനാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു. ഇവര്‍. 14 വര്‍ഷമായി അബഹ യമനിയയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് റാഫി. അഞ്ച് വര്‍ഷമായി ജല്‍സീന ഭര്‍ത്താവുമൊന്നിച്ച് അബഹയില്‍ ആയിരുന്നു താമസം. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി ഇവര്‍ നാട്ടില്‍ പോയി വന്നത്. തിരൂര്‍ക്കാട് ചോലക്കാട്ട് തൊടി അബൂബക്കര്‍ ആണ് മരിച്ച ജല്‍സീനയുടെ പിതാവ്, മാതാവ്: മേലേ വിളക്കത്തില്‍ റംല.(വടക്കാങ്ങര) സഹോദരി: ജിഷാന, മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മാറ്റ് സഹായങ്ങള്‍ക്കുമായി ബന്ധുക്കളും സുഹൃത്തുക്കളും അബഹയിലുണ്ട്

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ