Top Stories
പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു
June 12, 2016

pmna-ucb-evening-branch12,June 2016
പെരിന്തല്‍മണ്ണ : സാമ്പത്തിക സേവന രംഗത്ത് ഒരു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന അര്‍ബന്‍ കോ ഓപ്പറേറ്റിവ് ബാങ്ക് പെരിന്തല്‍മണ്ണ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ മെയിന്‍ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനം നവീകരിച്ച കൌണ്ടറിലേക്ക് വിപുലപ്പെടുത്തുന്നതിന്‍റെ ഉദ്ഘാടനം ബഹു. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ്‌ സലിം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ. സി. ദിവാകരന്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീ.ഉസ്മാന്‍ താമരത്ത്, ശ്രീ.വി.ബാബുരാജ്, ശ്രീ.വി.രമേശന്‍, ശ്രീ.ടി.കെ.ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബാങ്കിന്‍റെ പൊതു നന്മാ ഫണ്ടില്‍ നിന്നും നിത്യ രോഗികളായവര്‍ക്കുള്ള ധനസഹായം ബാങ്ക് ചെയര്‍മാന്‍ സി.ദിവാകരന്‍ വിതരണം ചെയ്തു. ജനറല്‍ മാനേജര്‍ വി.മോഹന്‍ സ്വാഗതവും എം എന്‍ വിനോദ് നന്ദിയും പറഞ്ഞു.

Share this post: