Top Stories
21കാരിക്കായി പൊലീസിനൊപ്പം നിന്ന് തിരഞ്ഞു; അവസാനം പോലീസ് നീക്കത്തിൽ പിടിയിൽ
April 21, 2021

21/04/2021
വളാഞ്ചേരി: വെട്ടിച്ചിറയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അന്‍വർ പെൺകുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലിലും പങ്കെടുത്തിരുന്നു. ഇയാളുമായി പോലീസ് ഇപ്പോൾ കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണ്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരൂർ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങൾ നേരത്തെ തന്നെയുണ്ട്. തിരച്ചിൽ സമയത്ത് ചിലയിടത്ത് മണ്ണുമാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതി തടഞ്ഞതാണ് പിടിവീഴാൻ കാരണം.

Share this post: