Cinema
22ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയേറും

08/12/2017
തിരുവനന്തപുരം; 22ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളക്ക് ഇന്ന് അനന്തപുരിയില്‍ തുടക്കമാകും. വൈകിട്ട് 6 മണിക്ക് നിശാഗന്ദിയില്‍ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് പ്രദിര്‍ശിപ്പിക്കുന്നതോടെ മേളക്ക് തുടക്കമാകും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കിയിരുന്നു. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 10000 ഡെലഗേറ്റുകള്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി എത്തും.മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഫെസ്റ്റിവല്‍ ഗസ്റ്റ് ഓഫ് ഹോണറായ നടന്‍ പ്രകാശ് രാജും ചടങ്ങില്‍ പങ്കെടുക്കും. ടാഗോര്‍ തിയറ്ററില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടത്താനിരുന്ന കലാസാംസ്‌കാരിക പരിപാടികളും ഇക്കുറി ഉണ്ടാവില്ല.

Share this post: