Main News
36 കാരി ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം

12/02/2019

മലപ്പുറം: തേഞ്ഞിപ്പലത്ത് കഴിഞ്ഞ ദിവസം ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവതിയിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. 36വയസ്സുകാരി ലൈംഗികമായി കുട്ടിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. കുട്ടിയുടെ മാനസിക നിലയിൽ തന്നെ ഇത് മാറ്റമുണ്ടാക്കി. കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീക്കെത്തിരെ പോക്‌സോയിലെ അതിഗൗരവായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിയായ സ്ത്രീ ബന്ധുവായതിനാലാണ് പോക്‌സോയിലെ അതിഗൗരവമായ വകുപ്പുകളായ അഞ്ചും, ആറും വകുപ്പുകള്‍ ചുമത്തിയത്. കുട്ടികളുടെ സംരക്ഷകരാകേണ്ടവര്‍ തന്നെ പീഡിപ്പിക്കുന്ന കേസുകള്‍ക്ക് മാത്രമാണ് പോക്‌സോയിലെ അതികഠിന വകുപ്പുകളായ അഞ്ചും ആറും ചുമത്താറുള്ളു.

സംഭവത്തില്‍ തേഞ്ഞിപ്പലം പോലിസാണ് കേസെടുത്തത്. സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് ഒമ്പതുവയസ്സുകാരന്‍ ആദ്യം സംഭവം പറയുന്നത്. ഇതോടെ ഡോക്ടര്‍ മലപ്പുറം ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ നേരിട്ട് കണ്ടു മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം തന്നെ യുവതിക്കെതിരേ പോലിസ് തുടക്കം തന്നെ കേസെടുക്കുകയായിരുന്നു.

Share this post: