Top Stories
5 ദിവസം 533 രോഗികൾ മലപ്പുറം നഗരത്തിൽ അതിവേഗം കോവിഡ് പടരുന്നു
April 22, 2021

22/04/2020
മലപ്പുറം:ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരസഭയിൽ അതിവേഗം കോവിഡ് വ്യാപിക്കുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനകം കോവിഡ് സ്ഥിരീകരിച്ചത് 533 പേർക്കാണ്. ഇന്ന് മാത്രം 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചിരിക്കുന്നത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കൂടുതലായും കോവിഡ് പകരുന്നതെന്നതിനാൽ ക്വാറന്റീൻ നിബന്ധനകൾ കൃത്യമായി പാലിച്ചും സമ്പർക്കം ഒഴിവാക്കിയും ജനം സഹകരിക്കണമെന്നു ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു.

Share this post: