Top Stories
പട്ടാമ്പിയിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
March 15, 2021


മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. മാറ്റി വെച്ച പട്ടാമ്പി സീറ്റിൽ മത്സരിക്കിലെന്ന് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂർ സീറ്റിൽ ഡിസിസി പ്രസിഡൻ്റ് വി.വി പ്രകാശിനെ മത്സരിപ്പിച്ച് ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇതോടെ തകരുന്നത്. 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാർത്തികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങൾ കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഷൗക്കത്തിൻ്റെ പ്രതികരണം.

Share this post:
MORE FROM THIS SECTION