സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരൂരങ്ങാടി ചെമ്മാട് തൃക്കുളം ഗവ ഹൈസ്കൂളിന് സമീപം സംഘടിപ്പിച്ച 'മുന്നേറുന്ന
Read More
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. തെന്നിമാറി താഴേക്ക് കൂപ്പുകുത്തിയ വിമാനം രണ്ടായി പിളർന്നു. വിമാനത്തിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നതായാണ് വിവരം. അപകടത്തിൽ പൈലറ്റ് മരണപ്പെട്ടു. സഹ പൈലറ്റിന് ഗുരുതരമായ പരിക്കുണ്ട്. ദുബായിൽ നിന്നുമാണ് 177 യാത്രക്കാരുമായ് അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനം എത്തിയത്. പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.